College of Applied Science, Puthuppally
     (Affiliated to Mahatma Gandhi University, Managed by IHRD)
 

CAS Puthuppally Admission Registration (2024-25)   Admission Portal 2024-25

Asteria Tech Fest on 10 & 11 February 2025

Latest

08 June 2024
08 April 2024
14 April 2023
14 April 2023

 

No.P/413/2021/CASP                                                                                                                                                   Dated: 01/04/2024

                                                                                                           ദർഘാസ് പരസ്യം

പുതുപ്പള്ളി അപ്ലൈഡ് സയൻസ് കോളേജിന്റെ കോമ്പൗണ്ടിലുള്ള താഴെ പറഞ്ഞിരിക്കുന്ന മരങ്ങൾ ലേലം ചെയ്തു വിൽക്കുന്നതിനായി തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ താല്പര്യമുള്ള കക്ഷികളിൽ നിന്നും മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 16/4/2024 നു 11 മണിവരെ സ്വീകരിക്കുന്നതാണ് അന്നേദിവസം 12 മണിക്ക് ടി മരങ്ങൾ പരസ്യമായി ലേലാവസാനം ദർഘാസുകൾകൂടി തുറന്നു പരിശോധിച്ച് ഏറ്റവും കൂടുതൽ തുകയുള്ള ഓഫർ ഉറപ്പിക്കുന്നതുമാണ്. ലേലം കൊള്ളുന്ന വ്യക്തി ലേല തുകയുടെ മൂന്നിലൊന്ന് അന്നുതന്നെ ഓഫീസിൽ അടയ്ക്കേണ്ടതാണ്. ബാക്കി തുകയും നിയമാനുസൃതമായ നികുതിയും  (GST18%+FDT5.25%) ഏഴു ദിവസത്തിനകം ഓഫീസിൽ അടച്ചു  രസീത് കൈപ്പറ്റേണ്ടതും  സ്വന്തം ചിലവിൽ  സ്ഥാപനത്തിന്റെയും സമീപത്തെ വസ്തുവകകൾക്കും കേടുപാടുകൾ സംഭവിക്കാതെ മരങ്ങൾ മുറിച്ചു മാറ്റേണ്ടതുമാണ്.അല്ലാത്തപക്ഷം മുൻകൂർ അടച്ച തുക നഷ്ടപ്പെടുത്തുന്നതായിരിക്കും. കൂടാതെ മേൽപ്പറഞ്ഞ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ ലേലക്കാരനിൽ നിന്നും  നഷ്ടപരിഹാരം ഈടാക്കുന്നതുമാണ്. ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  16/4/2024നു 11 മണിക്ക് മുൻപായി  29895 രൂപ നിരത ദ്രവ്യം ഓഫീസിൽ അടയ്ക്കേണ്ടതാണ്. ഓരോന്നിനും പ്രത്യേകമായി നിരക്ക് കാണിക്കേണ്ടതാണ് ഏറ്റവും ഉയർന്ന നിരക്കിൽ ലേലം കൊണ്ട് ആദ്യത്തെ മൂന്നു പേരുടെ നിരതദ്രവ്യം  ലേല നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം മാത്രമേ തിരികെ നൽകുകയുള്ളൂ.

ക്രമ

നമ്പർ

മരത്തിന്റെ പേര്

എണ്ണം

 

1

തേക്ക്

3

2

പെരുമരം

4

3

റബ്ബർ

11

4

ചൂണ്ടപ്പന

6

 

            ലേലം കൊണ്ട് വ്യക്തിയുടെ നിരതദേവ്യം മരങ്ങൾ മുറിച്ചുമാറ്റി മൂന്ന് ദിവസത്തിനകം മടക്കി കൊടുക്കുന്നതാണ്.  

                കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് ലേലം ഉറപ്പിക്കുന്നതിനും റദ്ദാക്കുന്നതിനും ഉള്ള അധികാരം സ്ഥാപനമേധാവിയിൽ  നിക്ഷിപ്തമായിരിക്കും

                                                                                                                 പ്രിൻസിപ്പാൾ

To,

 

  പഞ്ചായത്ത് ഓഫീസ് പുതുപ്പള്ളി

  2 . വില്ലേജ് ഓഫീസ്. പുതുപ്പള്ളി

 3..നോട്ടീസ് ബോർഡ്